സഹകരണ ബാങ്കൊന്നും ബാങ്കല്ല എന്ന് റിസർവ്വ് ബാങ്ക്, നിക്ഷേപകർ ആശങ്കയിൽ.

സഹകരണ ബാങ്കൊന്നും ബാങ്കല്ല എന്ന് റിസർവ്വ് ബാങ്ക്, നിക്ഷേപകർ ആശങ്കയിൽ.
Nov 10, 2023 03:33 PM | By PointViews Editr

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പത്രങ്ങളിൽ പരസ്യം ചെയ്ത് നൽകിയ അറിയിപ്പാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. പരസ്യത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ചുവടെ. നിക്ഷേപ സമാഹരണത്തിന് സഹകരണ വകുപ്പ് കൊണ്ടു പിടിച്ച് ശ്രമിക്കുമ്പോൾ ആണ് പിന്നോട്ടടിക്കുന്ന പ്രഖ്യാപനം റിസർവ് ബാങ്ക് നടത്തിയത്. കേരളത്തിലെ സഹകരണ സംഘങ്ങൾ, പ്രത്യേകിച്ച് സിപിഎം നിയന്ത്രണത്തിലുള്ളവയുടെ പ്രവർത്തനവും നിലനിൽപും സംശയത്തിൻ്റെ നിഴലിലാണ് ഉള്ളത്. അഴിമതി, നിക്ഷേപ കൊള്ള, ലോൺ തട്ടിപ്പ് എന്നിവയെല്ലാം ഓരോ ദിവസവും പുറത്ത് വരുന്നതിനിടയിൽ അശനിപാതം പോലെയാണ് റിസർവ് ബാങ്കിൻ്റെ അറിയിപ്പ് പുറത്തിറക്കിയത് . പ്രതിസന്ധിയിലായതും ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത പല സംഘങ്ങളിലും പാർട്ടിക്കാരെ തിരുകി കേറ്റി ശമ്പളം കൊടുക്കാൻ നിക്ഷേപതുക പോലും എടുത്ത് ഉപയോഗിക്കുന്നതായും ആരോപണം ഉണ്ട്. ഈ നിലയിൽ കേരളത്തിലെ സഹകരണ സംഘങ്ങൾ ചിട്ടി പോലും നടത്തിയാണ് ജനങ്ങളുടെ കണ്ണിൽ മികവ് തോന്നിച്ച് മുന്നോട്ട് പോകുന്നത്. റിസർവ് ബാങ്ക് ഒന്ന് കണ്ണ് തുറിച്ചാൽ തീരും കേരളത്തിലെ സഹകരണ സംഘങ്ങളുടെ ജീവൻ. നിരവധി നിക്ഷേപകർ പെരുവഴിയിലാകാനും സാധ്യത. പരസ്യം ചുവടെ: വിവിധ സഹകരണ സംഘങ്ങൾ അവരുടെ പേരിൽ "ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെയുള്ള ജാഗ്രതാ നിർദ്ദേശം 2020 സെപ്റ്റംബർ 20-ന് നിലവിൽ വന്ന ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) നിയമം, 2020 (2020-ലെ നിയമം 39) മുഖേന 1949-ലെ ബാ കിംഗ് റെഗുലേഷൻ നിയമം (ബീആർ ആക്ട്, 1949) ഭേദഗതി ചെയ്തി ട്ടുണ്ട്. തദനുസരണം, ബിആർ ആക്ട്, 1949-ലെ വകുപ്പുകൾ അനു സരിച്ച് സഹകരണ സംഘങ്ങൾ 'ബാങ്ക്', 'ബാങ്കർ', അഥവാ 'ബാങ്കിം ഗ്' എന്ന വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗി ക്കാൻ പാടില്ല. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (കോ-ഓപ്പറേറ്റി വ് സൊസൈറ്റികൾക്ക് ബാധകമായത്) (ബിആർ ആക്ട്, 1949) സെ ക്ഷൻ 7 ലംഘിച്ച് ചില സഹകരണ സംഘങ്ങൾ തങ്ങളുടെ പേരിൽ "ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി ആർബിഐയുടെ ശ്ര ദ്ധയിൽപ്പെട്ടിട്ടുണ്ട്. 1949-ലെ ബിആർ ആക്ട്-ന്റെ വ്യവസ്ഥകൾ ലംഘിച്ച്, ബാങ്കിംഗ് ബി സിനസ്സ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങൾ, അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നാമമാത്ര അംഗങ്ങളിൽ നിന്നും അസോസിയേറ്റ് അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതാ യും ആർബിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേൽപറഞ്ഞ സഹകരണ സംഘങ്ങൾക്ക് ബിആർ ആക്ട്, 1949 പ്ര കാരം ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിന് ആർബിഐ ലൈസൻ സ് നൽകിയിട്ടില്ലെന്ന് പൊതുജനങ്ങളെ ഇതിനാൽ അറിയിക്കുന്നു. ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോ സിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ (ഡി ഐസിജിസി) ഇൻഷുറൻസ് പരിരക്ഷയും ലഭ്യമല്ല. അത്തരം സഹ കരണ സംഘങ്ങൾ, ഒരു ബാങ്കാണെന്ന് അവകാശപ്പെടുകയാണ് ങ്കിൽ ജാഗ്രത പാലിക്കാനും, ഇടപാടുകൾ നടത്തുന്നതിനു മുമ്പ് ആർ ബിഐ നൽകിയ ബാങ്കിംഗ് ലൈസൻസ് ഉണ്ടോ എന്നു പരിശോധി ക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ആർബിഐ നിയന്ത്രിക്കുന്ന അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കു കളുടെ പട്ടിക ചുവടെയുള്ള ലിങ്കിൽ നിന്ന് ലഭ്യമാണ്: https://www.rbi. org.in/commonperson/English/Scripts/BanksInIndia.aspx.

RBI, investors are worried that no co-operative bank is a bank.

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories